മക്ക: വർഷത്തെ ഹജ്ജ് ആരോഗ്യ പദ്ധതികളുടെ വിജയവും പൊതുജനാരോഗ്യത്തിന്മേൽ ഏതെങ്കിലും തരത്തിലുള്ള ഗുരുതര പ്രശ്നങ്ങളോ പ്രത്യാഘാതങ്ങളോ ഇല്ലെന്നും ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദു റഹ്മാൻ അൽ ജലാജിൽ പ്രഖ്യാപിച്ചു. പുണ്യ നഗരികളിലെ ആരോഗ്യ സ്ഥിതി ഗതികൾ അറിയിക്കാൻ ഹജ്ജിനു ശേഷം മിന എമർജൻസി ആശുപത്രിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
ദൈവകൃപയാൽ, സൽമാൻ രാജാവിന്റെയും കിരീടവകാശിയുടെയും മഹത്തായ പിന്തുണയുടെ ഫലമായി, ഈ വർഷത്തെ ഹജ്ജിന്റെ ആരോഗ്യ പദ്ധതികൾ വിജയകരമായിരുന്നെന്നും അദ്ദേഹം അറിയിച്ചു. 130,000 തീർഥാടകർക്കാണ് ണ് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കിയത്. 10 ഓപ്പൺ ഹാർട്ട് സർജറികളും 447 ഡയാലിസിസ് സെഷനുകളും ലഭ്യമാക്കി. കൂടാതെ, 187 കാർഡിയാക് കത്തീറ്റർ, 2000-ലധികം തീർത്ഥാടകർക്ക് വെർച്വൽ ഹെൽത്ത് ഹോസ്പിറ്റൽ വഴി വെർച്വൽ സേവനങ്ങളും നൽകിയിട്ടുണ്ട്.
25,000-ലധികം ആരോഗ്യ പ്രാക്ടീഷണർമാരും 2000 സന്നദ്ധപ്രവർത്തകരുമാണ് ഇതിനു നേതൃത്വം നൽകിയത്. 17 ലധികം കേസുകൾ എയർ ആംബുലൻസ് വഴി കൈകാര്യം ചെയ്തു. പരിക്കേറ്റ തീർഥാടകരെ 24 മണിക്കൂറും കൊണ്ടുപോകാൻ സഊദി റെഡ് ക്രസന്റ് അതോറിറ്റി അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഫ്ലയിംഗ് ആംബുലൻസ് സേവനവും ലഭ്യമാക്കിയിരുന്നു. 38 കൊറോണ കേസുകൾ മാത്രമാണ് വിശുദ്ധ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തതെന്ന് ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. എന്നാൽ, ആരോഗ്യ പ്രോട്ടോക്കോളുകൾ അനുസരിച്ച് അവ കൈകാര്യം ചെയ്യുകയും അവരുടെ തീർത്ഥാടനം പൂർത്തിയാക്കാനുള്ള നടപടികൾ പാലിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
Comments are closed for this post.