2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹജ്ജ് ക്വാട്ട; സംസ്ഥാനങ്ങള്‍ക്ക് വീതം വച്ചത് അഞ്ച് വിഭാഗങ്ങളായി തിരിച്ച്

അശ്‌റഫ് കൊണ്ടോട്ടി

മലപ്പുറം; രാജ്യത്തിന് ഈ വര്‍ഷം അനുവദിച്ച ഹജ്ജ് ക്വാട്ട വീതം വച്ചത് അഞ്ച് കാറ്റഗറിയായി തരം തിരിച്ചതിന് ശേഷം. ആകെ ലഭിച്ച 79,237 സീറ്റുകളില്‍ 56,601 സീറ്റുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്കും വളന്റിയര്‍മാര്‍ക്കും വീതിച്ച് നല്‍കിയത്.സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് 22,636 സീറ്റുകള്‍ നല്‍കും.
ഹജ്ജ് തീര്‍ഥാടകരുടെ കൂടെ സേവകരായി പോകുന്ന (ഖാദിമുല്‍ ഹുജ്ജാജ്)വര്‍ക്ക് 377 സീറ്റുകള്‍ നല്‍കി. ഗവ.ക്വാട്ടയായി 500 സീറ്റുകളും മാറ്റിവച്ചു. ജനപ്രതിനിധികള്‍ക്കാണ് ഈ സീറ്റ് നല്‍കുക. ശേഷിക്കുന്ന 55,724 സീറ്റുകളാണ് ജനറല്‍ ക്വാട്ടയായി നല്‍കിയത്. മുസ്‌ലിം ജനംസംഖ്യയുടെ അനുപാതത്തിലാണ് ക്വാട്ട വീതിച്ച് നല്‍കിയത്.ഇതില്‍ അപേക്ഷകര്‍ കുറവും കൂടുതല്‍ ക്വാട്ടയും ലഭിച്ച 9294 സീറ്റുകള്‍ സര്‍പ്ലസ് സീറ്റുകളാക്കി. ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ബമഹാര്‍ സംസ്ഥാനങ്ങളിലാണ് അപേക്ഷകള്‍ കുറവും ക്വാട്ട കൂടുതലുമുണ്ടായിരുന്നത്.
മെഹ്‌റം ഇനത്തില്‍ 500 സീറ്റുകളും മാറ്റിവച്ചു.ഈ വര്‍ഷം ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ മെഹ്‌റം ഹജ്ജിന് പോകുന്നതോടെ ഹജ്ജ് നിര്‍വഹിക്കാന്‍ മറ്റു മെഹ്‌റമില്ലാതെ തീര്‍ഥാടനത്തിന് അവസരം നഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കായി നീക്കിവച്ച സീറ്റാണിത്.ഇതിലേക്ക് പിന്നീട് അപേക്ഷ ക്ഷണിക്കും.ജമ്മുകാശ്മിരിന് പ്രത്യേക പരിഗണനയില്‍ 2000 സീറ്റുകള്‍ നല്‍കി.ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തില്‍ 1812 സീറ്റുകളും നല്‍കി.കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനങ്ങള്‍ക്ക് സര്‍പ്ലസ് സീറ്റില്‍ നിന്ന് 3743 സീറ്റുകളാണ് ഇതുവരെ നല്‍കിയത്.
ഈ വര്‍ഷം 83,140 ഹജ്ജ് അപേക്ഷകളാണ് രാജ്യത്ത് ലഭിച്ചത്.55,724 പേര്‍ക്ക് അവസരം ലഭിച്ചു.ശേഷിക്കുന്ന 27,416 അപേക്ഷകര്‍ വെയ്റ്റിങ് ലിസ്റ്റിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News