
റിയാദ്: എസ് ഐ സി റിയാദ് വാദിനൂർ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കായി ഹജ്ജ് പഠനക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചു. റിയാദ് കെ എം സി സി ഓഫിസിൽ വെച്ച് ഷാഫി ദാരിമി പുല്ലാരയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഓൺലൈനായി പ്രാർത്ഥന നിർവ്വഹിച്ചു. എൻ സി മുഹമ്മദ് ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. വാദിനൂർ ചീഫ് അമീർ ബഷീർ ഫൈസി ചുങ്കത്തറ ഹജ്ജ് നിർവ്വഹിക്കേണ്ടതെങ്ങനെ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ഹാജിമാർക്ക് സംശയ നിവാരണത്തിനുള്ള അവസരവും നൽകി.
ആറു ദിവസമായി ഓൺലൈനിലൂടെ വ്യത്യസ്ത വിഷയങ്ങളിലായി നടന്നു വന്ന ഹജ്ജ് ക്ലാസ്സുകളുടെ സമാപന സംഗമമായിരുന്നു ഇത്. മുഹമ്മദ് കോയ വാഫി, സകരിയ്യ ഫൈസി പന്തല്ലൂർ, മുജീബ് ഫൈസി, അബ്ദുറഹ്മാൻ ഹുദവി, എം ടി പി മുനീർ അസ്അദി, ഷാഫി ദാരിമി പുല്ലാര എന്നിവരാണ് ഓൺലൈൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്.
അബ്ദുർറസാഖ് വളക്കൈ, മശ്ഹൂദ് കൊയ്യോട്, ഗഫൂർ ചുങ്കത്തറ, മൻസൂർ വാഴക്കാട്, ആസിഫ് കൈപ്പുറം തുടങ്ങിയവർ യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്തു. അബ്ദുറഹ്മാൻ ഫറോക് സ്വാഗതവും നൗഫൽ വാഫി നന്ദിയും പറഞ്ഞു.