2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹജ്ജ് അപേക്ഷ സ്വീകരണം നാളെ അവസാനിക്കും; തീയതി നീട്ടണമെന്ന ആവശ്യം ശക്തം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. കഴിഞ്ഞ മാസം 10 മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. ഇതുവരെ 16,000 ലേറേ അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 70 വയസുള്ളവരുടെ വിഭാഗത്തില്‍ 1,119 പേരുണ്ട്. ഇവര്‍ക്ക് നേരിട്ട് അവസരം ലഭിക്കും.

അതിനിടെ തീയതി നീട്ടണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ അപേക്ഷ സ്വീകരണം വൈകി ആരംഭിച്ചതിനാല്‍ ഇതിനു സാധ്യത കുറവാണ്. ഈ മാസം 17 മുതല്‍ ഹജ്ജ് നറുക്ക് നടത്തണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.