2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹജ്ജിനുള്ള ഒരുക്കങ്ങൾ പൂർണ്ണം, സ്മാർട്ട് കാർഡുകൾ നടപ്പാക്കും: ഹജ്ജ് ഉംറ മന്ത്രി

മക്ക: ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായെന്നും തീർഥാടകർക്ക് ഈ വർഷം സ്മാർട്ട് കാർഡുകൾ നടപ്പിലാക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ അറിയിച്ചു. മിനയിലെയും അറഫാത്തിലെയും ഹാജിമാരുടെ പോക്ക് വരവ് വേഗത്തിലാക്കുന്നതിനായി തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷം ഹജ്ജ് സ്മാർട്ട് കാർഡ് നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മാതൃകാ രീതിയില്‍ ഹജ് സംഘാടനത്തിന് ഡിജിറ്റൽ സാങ്കേതികവിദ്യകൾ സഹായിക്കുമെന്നും പുണ്യസ്ഥലങ്ങളിലെ താമസം, യാത്ര എന്നിവ ഇ-സേവനം വഴി മുന്‍കൂട്ടി തെരഞ്ഞെടുക്കാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ ഹജ്ജ് വേളയിൽ തീർഥാടകരുടെ ആരോഗ്യം മന്ത്രാലയം ഉറപ്പാക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. കൊറോണ മഹാമാരി പശ്ചാത്തലത്തിൽ തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുമായി ശക്തമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.

   

ഈ വർഷത്തെ ഹജ്ജ് സീസണിൽ പത്ത് തീർഥാടകർക്ക് ആണ് പങ്കെടുക്കുക. തീർഥാടകരെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സ്വീകരിക്കാൻ സഊദി വിഷൻ 2030 ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.