2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഹാജി കെ.എ പൊറോറ അന്തരിച്ചു

കുറ്റ്യാടി: സമസ്തയുടേയും മുസ്‌ലിം ലീഗിന്റേയും നേതാവും കുറ്റ്യാടി മുസ്‌ലിം യതീഖാന പ്രസിഡന്റുമായ കായക്കൊടിയിലെ ഹാജി കെ.എ പൊറോറ (83) അന്തരിച്ചു. മത സാമൂഹിക രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യമായ അദ്ദേഹം കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു. നിലവിൽ എസ്.എം.എഫ് കുറ്റ്യാടി മേഖല കമ്മിറ്റി ഉപദേശക സമിതി അംഗം, കടമേരി റഹ്മാനിയ്യ കോളജ് ഗവേർണിങ് ബോഡി അംഗം, കായക്കൊടി എ.എം.യു.പി സ്കൂൾ മാനേജർ, കായക്കൊടി കെ.പി.ഇ.എസ് ഹയർസെക്കൻഡറി സ്കൂൾ മാനേജിങ് കമ്മിറ്റി ട്രഷറർ, സ്വതന്ത്ര കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം, കായക്കൊടി ജുമാ മസ്ജിദ് കമ്മിറ്റി അംഗം, ലിവാഉൽ ഇസ്‌ലാം മദ്റസ കമ്മിറ്റി അംഗം, കായക്കൊടി മുസ്‌ലിം റിലീഫ് കമ്മിറ്റി ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. എസ്.വൈ.എസ് സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗം, കായക്കൊടി കെ.പി.ഇ.എസ് ഹയർസെക്കൻഡറി സ്കൂൾ കമ്മിറ്റിയുടെ ദീർഘകാല പ്രസിഡന്റ്, അടുക്കത്ത് എം.എ.എം.യു.പി സ്കൂൾ മുൻ മാനേജർ, സ്വതന്ത്ര കർഷകസംഘം കോഴിക്കോട് ജില്ല പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, മണ്ഡലം ട്രഷറർ, കായക്കൊടി ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കായക്കൊടി മുസ്‌ലിം റിലീഫ് കമ്മിറ്റി സ്ഥാപക സെക്രട്ടറി, മുസ്‌ലിം ലീഗ് നാദാപുരം നിയോജകമണ്ഡലം പ്രവർത്തകസമിതി അംഗം, കായക്കൊടി പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മയ്യിത്ത് നിസ്ക്കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകിട്ട് നാലിന് കായക്കൊടി ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് ബഷീർ, നസീർ, മുഹമ്മദ് ജാബിർ, സുലൈഖ, റംല, ജുവൈരിയ. മരുമക്കൾ: മൊയ്തു (കടമേരി), ഇക്ബാൽ (വളയന്നൂർ), സമീഹ, നജില, നസീറ, മുഹമ്മദ് ബഷീർ (കിഴക്കൻ പേരാമ്പ്ര).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.