2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഐഫോണുകളെ വട്ടമിട്ട് ഹാക്കര്‍മാര്‍; സുരക്ഷ അപകടത്തില്‍; മുന്നറിയിപ്പുമായി ഐ.ടി മന്ത്രാലയം

ഐഫോണുകളെ വട്ടമിട്ട് ഹാക്കര്‍മാര്‍; സുരക്ഷ അപകടത്തില്‍; മുന്നറിയിപ്പുമായി ഐ.ടി മന്ത്രാലയം

ഐഫോണുകളെ വട്ടമിട്ട് ഹാക്കര്‍മാര്‍; സുരക്ഷ അപകടത്തില്‍; മുന്നറിയിപ്പുമായി ഐ.ടി മന്ത്രാലയം

 

ന്യുഡല്‍ഹി: രാജ്യത്തെ ഐഫോണുകള്‍ ഉടന്‍ ഒ.എസ് അപ്‌ഡേറ്റ് ചെയ്യേണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഐഫോണുകളെ വട്ടമിട്ട് ഹാക്കര്‍മാര്‍ റോന്തു ചുറ്റുന്നുവെന്നും ഇതുമൂലം ചില ഐഫോണകളുടെ സുരക്ഷ അപകടത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍. ഐഫോണുകള്‍ക്കായി ആപ്പിള്‍ പുതിയ ഐ.ഒ.എസ് അപ്‌ഡേറ്റുകള്‍ പുറത്തിറക്കി തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് ഐ.ടി മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്.
ഹാക്കര്‍മാര്‍ക്ക് ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഡിവൈസുകളുടെ പൂര്‍ണമായ നിയന്ത്രണം ലഭിക്കാവുന്ന വിധത്തിലുള്ള സുരക്ഷാ പ്രശ്‌നമാണ് ഉള്ളതെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ളതാണ് റെസ്‌പോണ്‍സ് സുരക്ഷാ ടീം.
കേര്‍ണലിലെ ഇന്‍പുട്ട് വാലിഡേഷന്‍ പിഴവുകളും വെബ്കിറ്റിലെ തെറ്റായ സ്റ്റേറ്റ് മാനേജ്‌മെന്റുമാണ് സുരക്ഷാ പിഴവുകളായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ചൂണ്ടിക്കാണിക്കുന്നത്. ആപ്പിള്‍ ഐ.ഒ.എസ്, ഐപാഡ്ഒഎസ് എന്നിവയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വെബ് സൈറ്റിലെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

 

ഐഫോണ്‍ 6എസ്, ഐഫോണ്‍ 7 സീരീസ്, ഐഫോണ്‍ 8 സീരീസ്, ഐഫോണ്‍ എസ്.ഇ ഫസ്റ്റ്‌ജെന്‍ എന്നിവയുള്‍പ്പെടെയുള്ള പഴയ മോഡലുകളെയാണ് ഈ സുരക്ഷാപ്രശ്‌നം ബാധിച്ചിരിക്കുന്നത് എന്ന് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. ഐപാഡ് എയര്‍, പ്രോ, മിനി എന്നിവയുള്‍പ്പെടെയുള്ള ഐപാഡ് ഡിവൈസുകളും സുരക്ഷാ പ്രശ്‌നം നേരിടുന്നുണ്ട്. ഐപാഡ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ആപ്പിള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഐഫോണ്‍ അപ്‌ഡേറ്റ് ചെയ്യണം. ഇതിനായി സെറ്റിങ്‌സില്‍ കയറി ജനറല്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഇതില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എന്ന ഓപ്ഷന്‍ കാണാം. ഐപാഡ് ഉപഭോക്താക്കള്‍ക്കും സമാനരീതിയില്‍ ഒ.എസ് അപ്‌ഡേറ്റ് ചെയ്യാം.
വെബ്കിറ്റ് എന്നത് ആപ്പിള്‍ സഫാരി ബ്രൌസറിന് പിന്നിലെ പ്രധാന സാങ്കേതികവിദ്യയാണ്. ഈ പ്രശ്‌നങ്ങള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് ഐഫോണുകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വ്യക്തമാക്കുന്നു.

ഐഒഎസ് കേര്‍ണല്‍ പ്രശ്‌നത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സപ്പോര്‍ട്ട് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ആപ്പിന് കേര്‍ണല്‍ പ്രിവിലേജസില്‍ ആര്‍ബ്രിട്ടറി കോഡ് എക്‌സിക്യൂട്ട് ചെയ്യാം. ഐ.ഒ.എസ് 15.7ന് മുമ്പ് പുറത്തിറക്കിയ ഐ.ഒ.എസ് പതിപ്പുകളിലാണ് ഈ പ്രശ്‌നം സജീവമായിട്ടുള്ളത്. ഇക്കാര്യം ആപ്പിളിനും അറിയാം. വെബ്കിറ്റ് പ്രശ്‌നത്തെക്കുറിച്ചും സപ്പോര്‍ട്ട് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഒഎസ് 15.7ന് മുമ്പ് പുറത്തിറക്കിയ ഐഒഎസ് പതിപ്പുകളില്‍ തന്നെയാണ് ഈ പ്രശ്‌നവും നിലനില്‍ക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.