പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വ്യാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ നടപടികള്‍ സ്റ്റേ ചെയ്തത് അലഹബാദ് ഹൈക്കോടതി ഒക്ടോബര്‍ 31 വരെ നീട്ടി.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് സര്‍വേ നടത്താന്‍ അനുമതി നല്‍കി വരാണസി കോടതി കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കഴിഞ്ഞ ആഗസ്ത് 30ന് സപ്തംബര്‍ 30 വരെ സ്റ്റേ നീട്ടുകയും ചെയ്തു. സ്‌റ്റേ ഒക്ടോബര്‍ 31 വരെ നീട്ടാനും ഒക്ടോബര്‍ 18ന് കേസ് വീണ്ടും പരിഗണിക്കാനും ജസ്റ്റിസ് പ്രകാശ് പാഡിയ കഴിഞ്ഞ ദിവസം ഉത്തരവ് നല്‍കുകയായിരുന്നു.
മസ്ജിദില്‍ അംഗശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്.
Comments are closed for this post.