2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊച്ചിയില്‍ ഗുണ്ടാ അക്രമണം; മധ്യവയസ്‌ക്കന്റെ തലയില്‍ അടിച്ച് വീഴ്ത്തിയതിന് ശിവസേന പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. മധ്യവയ്‌സ്‌കനായ എറണാകുളം സ്വദേശിയെ തലയ്ക്കടിച്ച് വീഴ്ത്തി. കുപ്രസിദ്ധ ഗുണ്ട പൊക്കന്‍ ബിപിന്‍ എന്നറിയപ്പെടുന്ന ബിനീഷിനെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രിയായിരുന്നു സംഭവം. പൊക്കന്‍ ബിപിന്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടയായ ബിനീഷാണ് എറണാകുളം സ്വദേശിയുടെ തലയ്ക്കടിച്ച് വീഴ്ത്തിയത്.ഇരുവരും ചേര്‍ന്ന് കൊച്ചിയില്‍ ഒരു സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തില്‍ നിന്നും ചില സാധനങ്ങള്‍ കടത്തിയതിലെ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

ആളുകള്‍ നോക്കി നില്‍ക്കെയാണ് ബിനീഷ് വടി ഉപയോഗിച്ച് മധ്യവയസ്‌കന്റെ തലയ്ക്കടിച്ചത്. ആക്രണത്തില്‍ ഗുരുതരമായി പരിക്കേറ്റ എറണാകുളം സ്വദേശി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ നോര്‍ത്ത് സിഐ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ രതീഷ്, ദര്‍ശക്, ആഷിക് എന്നിവര്‍ ചേര്‍ന്നാണ് പൊക്കന്‍ ബിപിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൊച്ചിയിലും ആലപ്പുഴയിലുമായി 9 കേസുകളില്‍ പ്രതിയാണ് പൊക്കന്‍ ബിപിന്‍. ശിവസേന പ്രവര്‍ത്തകന്‍ കൂടിയാണ് ഇയാള്‍.

Content Highlights:gunda attack in kochi shivsena worker arrested


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.