ദുബായ്: ഇന്നും നാളെയുമായി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യുഎഇയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗരൂകരാവണമെന്നും ദേശീയ കാലാവസ്ഥാ ഭൗമ ചലന കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.
അബുദാബി അല്‍ഫലാഹിലും ബനിയാസിലും ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലും അല്‍ ഐനിലും അല്‍ ദഫ്‌റയിലും തിങ്കളാഴ്ച രാവിലെ നേരിയ മഴ ലഭിച്ചു. അതേസമയം, താപനില ദുബായില്‍ 32 ഡിഗ്രി സെല്‍ഷ്യസും അബുദാബിയില്‍ 35 ഡിഗ്രി സെല്‍ഷ്യസുമായി.
അന്തരീക്ഷത്തില്‍ പൊടി നിറഞ്ഞു. ആകാശം മേഘാവൃതമായിരുന്നു . യുഎഇയുടെ വടക്കു, കിഴക്കന്‍, പടിഞ്ഞാറന്‍ ഭാഗങ്ങളിലും തീര മേഖലയിലും മഴയ്ക്കും, പൊടിയും മണലും നിറഞ്ഞ കാറ്റിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകും.
എന്നാല്‍, ചൊവ്വാഴ്ച താപനില കുറയും. പ്രത്യേകിച്ചും തീരമേഖലയില്‍. തലസ്ഥാന നഗരിയിലടക്കം ബുധനും വ്യാഴവും താപനില 27 ഡിഗ്രി സെല്‍ഷ്യസായി വര്‍ധിക്കും.
ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, മസാഫി, അല്‍ ഐന്‍, ഗന്തൂത്ത്, അബുദാബി സിറ്റി എന്നിവിടങ്ങളില്‍ കഴിഞ്ഞാഴ്ച നേരിയ മഴ പെയ്തിരുന്നു.
Comments are closed for this post.