2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രവാസികളുടെ മടക്കം: വ്യാഴാഴ്ച റിയാദിൽ നിന്നു കോഴിക്കോട്ടേക്ക് വിമാനം; ആദ്യ വാരത്തിൽ സഊദിയിൽ നിന്ന് മൂന്ന് വിമാനങ്ങൾ

റിയാദ്: വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളുടെ മടക്കയാത്ര ആരംഭിക്കുന്ന വ്യാഴാഴ്ച റിയാദിൽ നിന്നും കരിപ്പൂരിലേക്ക് വിമാന സർവ്വീസ്. വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്കുള്ള സർവ്വീസുകളുടെ ഷെഡ്യൂളാണ്‌ കേന്ദ്ര വിദേശ കാര്യമന്ത്രാലയം പ്രസിദ്ദീകരിച്ചിരിക്കുന്നത്. ഇതിൽ ശനിയാഴ്ച റിയാദിൽ നിന്നും ഡെൽഹിയിലേക്കാണ്‌ സർവ്വീസുള്ളത്. തിങ്കളാഴ്ച ദമാമിൽ നിന്നും കൊച്ചിയിലേക്കും ഓരോ സർവ്വീസ് വീതം ഉൾപ്പെടുത്തിയിട്ടുണ്ട്.  200 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ്‌ സർവ്വീസിനായി ഉപയോഗിക്കുക.  യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും ഇതെ ആഴ്ചയിൽ വിമാന സർവ്വീസുകളുണ്ട്. ടിക്കറ്റ് നിരക്ക്, വിമാന സമയം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.