2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

റഹ്മാന്‍ നെല്ലാങ്കണ്ടി

മസ്‌കത്ത് :കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി തെച്യാട് പുവ്വത്തിരി മര്‍ഹും എ ഉണ്ണിമോയിയുടെ (KSRTC) മകന്‍ ശരീഫ് (45) ഒമാനിലെ കസബില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു.

ഭാര്യ: മൈമൂന,മക്കള്‍ : നാസിയ, ഇഹ്‌സാന്‍ശരീഫ്,മരുമകന്‍ :ഷഹ്‌നാദ് ബാലുശ്ശേരി,മാതാവ് :സൈനബ സഹോദരങ്ങള്‍:അഷ്‌റഫ്,സാദിഖ്,ജിര്‍ഷാദ്,റഷീദ,ജര്‍ഷിദ.

ഒമാനില്‍ ഇത് വരെ കൊവിഡ് ബാധിച്ച് 384 മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യ സഭയില്‍ അറിയിച്ചു.പി. വി. അബ്ദുല്‍ വഹാബ് എം. പി യുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് സൗദി അറേബ്യയിലാണ് 1154 പേര്‍.യു. എ.ഇ.894,കുവൈത്ത് 546,ബഹ്‌റൈന്‍ 196,ഖത്തര്‍ 104 എന്നിങ്ങനെയാണ് മരണ നിരക്ക്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.