
മസ്കത്ത് :ഒമാനിലെ മസ്കത്ത് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ് ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന് ഫൈസി അവതരിപ്പിച്ചു.
2021-22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂസഫ് മുസ്ലിയാര് സീബ് പ്രസിഡന്റ്. മുഹമ്മദലി ഫൈസി റൂവി,അബ്ദുല്ലത്തീഫ് ഫൈസി സലാല വൈസ് പ്രസിഡന്റുമാര്‍.
ജനറല്‍ സെക്രട്ടറിയായി ശിഹാബ് ഫൈസി സോഹാര്‍. സെക്രട്ടറിമാരായി ആബിദ് മുസ്ലിയാര് സൂര്,സുനീര്‍ ഫൈസി ബര്‍ക്ക.പരീക്ഷ ബോര്‍ഡ് ചെയര്മാന് ഇമ്പിച്ചാലി മുസ്ലിയാര് സമദ് ഷാന്‍.വൈസ് ചെയര്മാന് ഇബ്രാഹിം ദാരിമി ബോഷര്‍ ഐ.ട്ടി കോര്‍ഡിനേറ്ററായി മുഹമ്മദ് അസ്ഹദി ബോഷര്‍. എസ്.കെ.ബി.വി ചെയര്‍മാനായി സുബൈര്‍ ഫൈസി അസൈബ, ട്രഷറര്‍ അബ്ദുല്‍ ഷുക്കൂര്‍ ഹാജി ബോഷര്‍ എന്നിവരെ തെരഞ്ഞെടുത്തു. സക്കീര്‍ ഫൈസി സ്വാഗതവും ശിഹാബ് ഫൈസി നന്ദിയും പറഞ്ഞു