2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗള്‍ഫിലെ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ആദ്യ 10 പേരും മലയാളികള്‍

ദുബൈ: അടുത്തിടെ ഫോബ്‌സ് പുറത്തിറക്കിയ ഗള്‍ഫിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ആദ്യ 15 പേരില്‍ പത്ത് പേരും മലയാളികള്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി,സണ്ണിവര്‍ക്കി (ജെംസ് ഗ്രൂപ്പ്),രവി പിള്ള (ആര്‍പി ഗ്രൂപ്പ്), ഡോ.ഷംഷീര്‍ വയലില്‍(വി.പി.എസ് ഹെല്‍ത്ത് കെയര്‍, കെ.പി ബഷീര്‍ (വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍),പി.എന്‍.സി മേനോന്‍ (ശോഭ ഗ്രൂപ്പ്), തുംബൈ മൊയ്തീന്‍(തുംബൈ ഗ്രൂപ്പ്),അദീപ് അഹമ്മദ് (ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ്),ഫൈസല്‍ കൊട്ടിക്കൊള്ളോന്‍ (കെഫ് ഹോള്‍ഡിങ്‌സ്),രമേഷ് രാമകൃഷ്ണന്‍(ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ്) എന്നിവരാണിവര്‍.

പട്ടികയിലെ ആദ്യ 25 പേരില്‍ സിദ്ദിഖ് അഹമ്മദ് (എറാം ഗ്രൂപ്പ്),ഷംലാല്‍ അഹമ്മദ് (മലബാര്‍ ഗോള്‍ഡ്),അനില്‍ ജി.പിള്ള(എയറോലിങ്ക് ഗ്രൂപ്പ്),ലാലു സാമുവല്‍ (കിങ്സ്റ്റണ്‍ ഹോള്‍ഡിങ്‌സ്) എന്നിവരും ഉള്‍പ്പെടുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.