2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലോക കരാട്ടെ ചാമ്പ്യന്‍ ഷിപ്പ് ദുബൈയില്‍ നവംബറില്‍

ദുബൈ: ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പ് അടുത്തമാസം ദുബൈയില്‍ നടക്കും. നവംബര്‍ 16 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1800ലേറെ കരാട്ടേ താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 16 മുതല്‍ 21വരെ ഹംദാന്‍ സ്‌പോര്‍ട്‌സ് കോപ്ലക്‌സിലാണ് നടക്കുക.

 

പങ്കാളിത്തത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലോക കരാട്ടേ ചാമ്പ്യന്‍ഷിപ്പിനാകും ദുബൈ ആതിഥേയത്വം വഹിക്കുകയെന്ന് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് ഹെറബ്,ഏഷ്യന്‍ യു.എ.ഇ കരാട്ടെ ഫെഡറേഷന്‍ പ്രസിഡന്റും ലോക കരാട്ടെ ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ മേജര്‍ ജനറല്‍ നാസര്‍ അല്‍ റസൂഖി എന്നിവര്‍ പറഞ്ഞു. ഹംദാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ 2013ല്‍ ഏഷ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടന്നിരുന്നു. 15,000 പേര്‍ക്കിരിക്കാവുന്ന മള്‍ടി സ്‌പോര്‍ട്‌സ് ഇന്‍ഡോര്‍ കോപ്ലക്‌സില്‍ കാണികള്‍ക്ക് സൗകര്യമൊരുക്കുമെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.