2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

രൂപയ്‌ക്കെതിരേ ദിര്‍ഹത്തിന്റെ റെക്കോഡ് നിരക്ക്; ഒരു ദിര്‍ഹത്തിന് 22 രൂപ. പണമയക്കുന്നത് വര്‍ധിക്കും

-ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു

ദുബയ്: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞതോടെ രൂപയ്‌ക്കെതിരേ യു.എ.ഇ ദിര്‍ഹത്തിന്റെ റെക്കോഡ് നിരക്ക്. ഒരു ദിര്‍ഹത്തിന് 22 രൂപയാണ് വിനിമയ നിരക്ക്. ചരിത്രത്തില്‍ ആദ്യമായാണ് ദിര്‍ഹത്തിന് ഇത്രയും ഉയര്‍ന്ന ഇന്ത്യന്‍ രൂപയുടെ മൂല്യം ലഭിക്കുന്നത്. രൂപയുടെ കുറച്ചുനാളായി ഇടിയുന്നതിനാല്‍ രൂപയ്‌ക്കെതിരേ ഗള്‍ഫ് കറന്‍സികളായ യു.എ.ഇ ദിര്‍ഹം, സൗദി റിയാല്‍, കുവൈത്ത് ദിനാര്‍, ഖത്തര്‍ റിയാല്‍, ഒമാന്‍ റിയാല്‍ എന്നിവ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ഗള്‍ഫ് കറന്‍സികളുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനാല്‍ ഇന്ത്യയിലേക്ക് പണമയക്കുന്നത് വര്‍ധിക്കും.

ഒരു ഡോളറിന് 80.74 എന്ന നിലയിലേക്കാണ് ഇന്ത്യന്‍ രൂപ ഇടിഞ്ഞത്. കഴിഞ്ഞ ദിവസം രൂപയ്‌ക്കെതിരേ ദിര്‍ഹം 22.03 എന്ന നിലയിലേക്ക് എത്തി. എമിറേറ്റ് എന്‍.ബി.ഡി വഴി പണമയച്ചവര്‍ക്ക് 21.86 വരെ ലഭിച്ചു. ഒരു സൗദി റിയാലിന് 21.50 രൂപയാണ് വിനിമയ നിരക്ക്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.