2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

യു.എ.ഇയില്‍ മഴയ്ക്ക് സാധ്യത; താപനില 35ഡിഗ്രിയിലെത്തും

ദുബൈ: യു.എ.ഇയില്‍ മഴയ്ക്ക് സാധ്യതയുള്ളതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിപ്പ്. രാജ്യത്ത് പൊടി നിറഞ്ഞതും മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേകിച്ച് വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ പകല്‍ സമയത്ത് മഴയ്ക്കുള്ള സംവഹന മേഘങ്ങള്‍ ഉണ്ടാകും. ഇന്ന് രാവിലെ 6 പത്തിന് ദുബായിലെ ഹത്ത് അജ്മാനിലെ മാസ് ഫുഡ് മേഖലകളില്‍ സാമാന്യം ശക്തമായ മഴ പെയ്തതായി രാജ്യത്തെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. താപനില 35 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നും അറിയിപ്പില്‍ പറയുന്നു.

 

റാസല്‍ഖൈമയിലെ അല്‍മുനി ഏരിയയില്‍ രാവിലെ ആറുമണിക്കും,അല്‍ ഐനില്‍ ഭാഗത്ത് രാവിലെ 5.55 നും കനത്ത മഴ രേഖപ്പെടുത്തി. കടല്‍ പ്രക്ഷുബ്ധം ആയതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണം എന്ന് എന്‍സിഎം അറിയിച്ചു. യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അറേബ്യന്‍ കടലും ഒമാന്‍ കടലും സാമാന്യം പ്രക്ഷുബ്ധം ആയിരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.