2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബഹ്റൈന്‍ പ്രവാസികള്‍ക്ക് ആശ്വാസം! വന്ദേഭാരത് വിമാനത്തിനായി എയര്‍ ഇന്ത്യക്ക് മുമ്പില്‍ ക്യൂ നില്‍ക്കേണ്ട! വിമാന ബുക്കിംങ് ഇനി ഓണ്‍ലൈനില്‍ നടത്താം..

  • വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ കേരളത്തിലേക്ക് നാല് വിമാനങ്ങള്‍
  • കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും https://www.airindiaexpress.in/en സന്ദര്‍ശിക്കുക.

ഉബൈദുല്ല റഹ് മാനി

മനാമ: ബഹ്‌റൈനില്‍നിന്ന് വന്ദേഭാരത് വിമാനങ്ങളില്‍ കയറിപ്പറ്റാന്‍ ഇനി എയര്‍ ഇന്ത്യാ ഓഫീസിനുമുമ്പില്‍ ചെന്ന് ക്യൂനിന്ന് ടിക്കറ്റ് എടുക്കേണ്ടതില്ല.
വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ ടിക്കറ്റ് ബുക്കിങ് നടത്താമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഇതുവരെയും എംബസിയിൽ നിന്നും അപ്രൂവൽ ലഭിക്കുന്നവർ എയർ ഇന്ത്യക്ക് മുമ്പിൽ ടിക്കറ്റ് എടുക്കാനായി ക്യൂ നിൽക്കണമായിരുന്നു. നിരവധി പേർ ഒരേസമയം എയർ ഇന്ത്യക്ക് മുമ്പിലെത്തുന്നത് കോവിഡ് ഭീതിക്കൊപ്പം ട്രാഫിക് പ്രശ്നങ്ങൾക്കും കാരണമായിരുന്നു.
ടിക്കറ്റ് ബുക്കിംങ് ഓൺലൈനിലാക്കിയതോടെ ഈ ദുരിതത്തിന്നാശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവരും ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്ന നിബന്ധനയിൽ മാറ്റമൊന്നുമില്ല.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ട് വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പറും നിർബന്ധമായും നല്‍കണം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബുക്കിങ് അവസാനിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
അതിനിടെ, വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തില്‍ കേരളത്തിലേക്ക് നാല് വിമാനങ്ങള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഈ വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് ഓണ്‍ലൈനായോ ഏജന്റ് മുഖേനയോ ബുക്കിങ് നടത്താം. ആഗസ്റ്റ് അഞ്ചിനും 12നും കൊച്ചിയിലേക്കും ആറിനും 13നും കോഴിക്കോട്ടേക്കുമാണ് സര്‍വിസ്.
കൊച്ചിയിലേക്കുള്ള വിമാനം ഉച്ചക്ക് 1 മണിക്കും കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചക്ക് 12.35നും പുറപ്പെടും. കൊച്ചിയിലേക്ക് 92 ദിനാറും കോഴിക്കോട്ടേക്ക് 87 ദിനാറുമാണ് ഇപ്പോള്‍ നിരക്കുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും https://www.airindiaexpress.in/en സന്ദര്‍ശിക്കുക.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.