2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നരേഷ് പട്ടേല്‍ ഇന്ന് സോണിയയെ കാണും; കോണ്‍ഗ്രസ് പ്രവേശനം ഉടനെന്ന് സൂചന

ന്യൂഡല്‍ഹി: ഗുജറാത്തിലെ പാട്ടീദാര്‍ നേതാവ് നരേഷ് പട്ടേല്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ശനിയാഴ്ച അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

ഗുജറാത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് നരേഷ് പട്ടേല്‍. ഇദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ ബിജെപിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ശ്രമിച്ചുവരികയാണ്. ഇതിനിടെയാണ് സോണിയയുമായുള്ള കൂടിക്കാഴ്ച്ച.

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ നരേഷ് പട്ടേല്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യം വളരെ പ്രധാനമാണ്.

സംസ്ഥാനത്തെ പ്രബല സമുദായ പട്ടേല്‍ വിഭാഗത്തിന് 182 നിയമസഭ മണ്ഡലങ്ങളില്‍ 48 മണ്ഡലങ്ങള്‍ക്കപ്പുറത്ത് വിധി നിര്‍ണ്ണയിക്കാന്‍ കഴിയും. അത് കൊണ്ട് തന്നെ നരേഷ് പട്ടേലിനെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തണമെന്നും അത് എന്തുകൊണ്ട് ഉണ്ടാവുന്നില്ലായെന്നും നേരത്തെ വര്‍ക്കിംഗ് പ്രസിഡണ്ട് ഹാര്‍ദിക് പട്ടേല്‍ ചോദിച്ചിരുന്നു.

ലുവ പട്ടേല്‍ സമുദായത്തിന്റെ ആരാധനാലയമായ മാ ഖോഡിയാര്‍ ക്ഷേത്രം നിയന്ത്രിക്കുന്ന ശ്രീ ഖോദല്‍ധാം ട്രസ്റ്റിന്റെ അധ്യക്ഷനാണ് നരേഷ് പട്ടേല്‍. പ്രധാനമായും ഗുജറാത്തില്‍ താമസിക്കുന്ന പാട്ടിദാര്‍ സമുദായത്തിലെ ഒരു ഉപജാതിയാണ് ലുവ പട്ടേലുകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.