
അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ ഇന്ന് പ്രചാരണമവസാനിച്ചു. ഇവിടങ്ങളില്‍ ഡിസംബര്‍ ഒന്നിനാണ് വോട്ടെടുപ്പ്. ആകെയുള്ള 182 സീറ്റുകളില്‍ ബാക്കി 93ല്‍ ഡിസംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്.
ഭരണകക്ഷിയായ ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡ തുടങ്ങിയവര്‍ പ്രചാരണത്തിനെത്തിയിരുന്നു. ചൊവ്വാഴ്ച നഡ്ഡയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയത്.ആദ്യഘട്ടത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദാന്‍ ഖഡ്‍വി, ഗുജറാത്ത് മുന്‍ മന്ത്രി പുരുഷോത്തം സോളങ്കി, ക്രിക്കറ്റ് താരം രവീന്ദ്ര ജദേജയുടെ ഭാര്യ റിവാബ തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്.
കോണ്‍ഗ്രസിനുവേണ്ടി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും പ്രചാരണത്തില്‍ സജീവമാണ്.
Comments are closed for this post.