അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപകീര്‍ത്തിക്കേസിലെ സൂറത്ത് സി.ജെ.എം കോടതി വിധി സ്റ്റേ ചെയ്യാതിരുന്ന സെഷന്‍സ് കോടതി നടപടി ചോദ്യംചെയ്താണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഹേമന്ത് പ്രാഛകിന്റെ ബെഞ്ച് മുമ്പാകെയാണ് ഹരജിയുള്ളത്. ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ സൂറത്ത് കോടതി രാഹുലിനെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനാല്‍ എം.പിസ്ഥാനം നഷ്ടമായിരുന്നു.
Comments are closed for this post.