ന്യൂഡല്‍ഹി: ഗുജറാത്തിലെ നവ്‌സാരി ജില്ലയില്‍ ബസും കാറും കൂട്ടിയിടിച്ച് ഒന്‍പത് മരണം. 28 പേര്‍ക്ക് പരുക്കേറ്റു. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.
സൂറത്തില്‍ നിന്ന് പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസ് നവസാരി നാഷണല്‍ ഹൈവേ നമ്പര്‍ 48ല്‍ വച്ച് എതിര്‍ദിശയില്‍ വന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കാറില്‍ ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവറും കാറിലുണ്ടായിരുന്ന എട്ടുപേരുമാണ് മരിച്ചത്. ബസ് യാത്രക്കാരായ 28 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 11 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്തിലെ അങ്കലേശ്വര്‍ സ്വദേശികളാണ് കാറലുണ്ടായിരുന്നത്. വല്‍സാദില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിടെയാണ് ഇവര്‍ അപകടത്തില്‍പെട്ടത്.
അപകടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു.
Comments are closed for this post.