2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ജി.എസ്.ടി വന്നതോടെ വിലക്കയറ്റം രൂക്ഷമായി; 150 കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നുവെന്ന് തോമസ് ഐസക്

തിരുവനന്തപുരം: രാജ്യത്ത് ജി.എസ്.ടി വന്നതോടെ നികുത കുറഞ്ഞ സാധനങ്ങള്‍ക്ക് വരെ വില വര്‍ധിച്ചു. വില്‍ക്കുന്ന വിലയില്‍ കുറവു വരുത്താന്‍ വിസമ്മതിച്ച 150 കമ്പനികള്‍ കൊള്ളലാഭം എടുക്കുന്നതായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. ഈ കമ്പനികള്‍ക്കെതിരേ കേന്ദ്ര ആന്റി പ്രോഫിറ്റിയറിങ് സമിതിക്ക് പരാതി നല്‍കും. കേരളത്തിന്റെ പരാതി ശരിവച്ചാല്‍ ഈ കമ്പനികളുടെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ വരെ റദ്ദാക്കാം. ഇതു വഴി പിഴ ഈടാക്കി നഷ്ടപരിഹാരം ഉപഭോക്താക്കള്‍ക്ക് നല്‍കാനും വ്യവസ്ഥയുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

ചെറുകിട ഉല്‍പ്പാദകരുടെയും വ്യവസായികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇവരെ ജി.എസ്.ടി കോമ്പന്‍സേഷന്‍ സ്‌കീമിലേക്ക് മാറ്റണമെന്ന് അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ ആവശ്യപ്പെടുമെന്ന് തോമസ് ഐസക് പറഞ്ഞു. ഇത് അംഗീകരിച്ചാല്‍ മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും. കംപ്യൂട്ടര്‍ ശൃംഖല അവതാളത്തിലായത് ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പണം അവതാളത്തിലാക്കിയിരിക്കുകയാണ്. എന്റര്‍ ചെയ്യുന്ന കണക്കുകള്‍ വേര്‍തിരിച്ച് എടുക്കാന്‍ കഴിയാത്തത് വ്യാപാരികള്‍ക്കും ടാക്‌സ് പ്രാക്ടീഷണര്‍ക്കും വലിയ കുഴപ്പമാണ് സൃഷ്ടിക്കുന്നതെന്നും ഇക്കാരണത്താല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ അക്കൗണ്ടിങ് പാക്കേജ് നിര്‍മിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്നും തോമസ് ഐസക് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News