2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജി.എസ്.എല്‍.വി എഫ്-12 ഇന്ന് വിക്ഷേപിക്കും; ലക്ഷ്യം നാവിക്കിന്റെ പ്രവര്‍ത്തന തുടര്‍ച്ച

ജി.എസ്.എല്‍.വി എഫ്-12 ഇന്ന് വിക്ഷേപിക്കും; ലക്ഷ്യം നാവിക്കിന്റെ പ്രവര്‍ത്തന തുടര്‍ച്ച

ബെംഗളൂരു: ഇന്ത്യ തദ്ധേശീയമായി നിര്‍മിച്ച നാവിഗേഷന്‍ സിസ്റ്റമായ നാവിക്കിന്റെ പ്രവര്‍ത്തന തുടര്‍ച്ചക്കായി എന്‍.വി.എസ് 1 നെ ഇന്ന് വിക്ഷേപിക്കും. ജി.എസ്.എല്‍.വിയാണ് എന്‍.വി.എസി നെ ബഹിരാകാശത്തേക്ക് കൊണ്ട് പോവുക.തിങ്കളാഴ്ച്ച രാവിലെ 10.32 ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണ വാഹനം കുതിച്ചുയരുക.എ​​​ൽ വ​​​ൺ, എ​​​ൽ ഫൈ​​​വ്, എ​​​സ് ബാ​​​ൻ​​​ഡ് എ​​​ന്നീ പേ​​​ലോ​​​ഡു​​ക​​​ൾ​​​ക്കൊ​​​പ്പം ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത റു​​​ബി​​​ഡി​​​യം ആ​​​റ്റ​​​മി​​​ക് ക്ലോ​​​ക്കും ഈ ​​​ഉ​​​പ​​​ഗ്ര​​​ഹം വ​​​ഹി​​​ക്കും. വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ൽ ആ​​​ദ്യ​മാ​​​യാ​​​ണ് ഇ​​​തു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇസ്റോ അ​​​റി​​​യി​​​ച്ചു.നാവിക്ക് സാറ്റലൈറ്റുകളുടെ രണ്ടാം തലമുറയിലെ ആദ്യ ഉപഗ്രഹമായ എന്‍.വി.എസ് വണ്ണിന് 2.23 ടണ്‍ ഭാരമാണുളളത്. 12 വര്‍ഷമാണ് ഈ സാറ്റലൈറ്റിന് ഇസ്‌റോ കാലാവധി കണക്കാക്കുന്നത്.

തദ്ദേശീയ ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള ആറാം വിക്ഷേപണം കൂടിയാണ് ജിഎസ്എല്‍വി എഫ് 12 ദൗത്യം. എന്‍വിഎസ് 01 ഇന്ത്യയ്ക്കും ഇസ്രൊയ്ക്കും പ്രധാനപ്പെട്ടതാണ്. നിലവില്‍ ഏഴ് ഉപഗ്രഹങ്ങള്‍ അടങ്ങുന്നതാണ് ഇന്ത്യയുടെ നാവിക് ശൃംഖല. എന്‍വിഎസ് ശ്രേണിയില്‍ പദ്ധതിയിട്ടിരിക്കുന്ന അഞ്ച് ഉപഗ്രങ്ങള്‍ കൂടിയെത്തിയാല്‍ നാവിക് കൂടുതല്‍ കാര്യക്ഷമമാകും.

Content Highlights: gslv to launch today with nvs one


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.