ബെയ്ജിങ്: ചൈനയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഈ രാജ്യത്തു നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. ‘സീറോ കൊവിഡ്’ പോളിസി ഒഴിവാക്കി നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയതോടെ ചൈനയില്‍ പകര്‍ച്ചവ്യാധി രൂക്ഷമാവുകയും മരണങ്ങള്‍ ചൈന മറച്ചുവയ്ക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്ന പശ്ചാത്തലത്തിലാണിത്. ജനുവരി എട്ടു മുതല്‍ അതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ ചൈന തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് വകഭേദം ചൈനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ജനുവരി അഞ്ചു മുതല്‍ ചൈനയില്‍ നിന്ന് വരുന്ന രണ്ടു വയസ്സിനു മുകളിലുള്ളവര്‍ക്ക് യു.എസില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. സമാനമായ നിയന്ത്രണങ്ങള്‍ ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ, തായ്‌വാന്‍, ഇറ്റലി എന്നീ രാജ്യങ്ങളും ഏര്‍പ്പെടുത്തി.
ജനുവരി ഒന്നുമുതല്‍ ചൈന, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിങ്കപ്പൂര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ്-19 നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും ആസ്‌ത്രേലിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു.
Comments are closed for this post.