2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ക്രൈസ്തവര്‍ക്കെതിരെ അക്രമണം അഴിച്ചുവിടുന്നത് കേന്ദ്ര സര്‍ക്കാരുമായി ബന്ധമുളളവര്‍; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ക്രിസ്ത്യന്‍ സംഘടനകള്‍

ക്രൈസ്തവര്‍ക്കെതിരെ അക്രമണം അഴിച്ചുവിടുന്നത് കേന്ദ്ര സര്‍ക്കാരുമായി ബന്ധമുളളവര്‍; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ക്രിസ്ത്യന്‍ സംഘടനകള്‍
 groups linked to union govt behind attacks against christians said peter machado
ക്രൈസ്തവര്‍ക്കെതിരെ അക്രമണം അഴിച്ചുവിടുന്നത് കേന്ദ്ര സര്‍ക്കാരുമായി ബന്ധമുളളവര്‍; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ക്രിസ്ത്യന്‍ സംഘടനകള്‍

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ക്രൈസ്തവ സംഘടനകള്‍.രാജ്യ വ്യാപകമായി ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധമുളള സംഘടനകള്‍ക്ക് പങ്കുണ്ടെന്നാണ് ക്രിസ്ത്യന്‍ സംഘടനകള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചോഡോ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സംഘ് പരിവാര്‍ സംഘടനകളായ വി.എച്ച്.പി, ബജ്‌റംഗ്ദള്‍ മുതലായ സംഘടനാ പ്രവര്‍ത്തകരാണ് ക്രൈസ്തവരെ അക്രമിക്കുന്നതെന്ന് ആരോപിക്കുന്നത്.

കൂടാതെ അക്രമകാരികള്‍ സൈ്വര്യ വിഹാരം നടത്തുന്നെന്നും പൊലിസ് അക്രമികള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇടാതെ പൊലിസ് അക്രമത്തിന് ഇരയായവരെ ജയിലിലടക്കുകയാണ് ചെയ്യുന്നതെന്നും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കുന്ന വേളയിലായിരുന്നു ക്രൈസ്തവ സംഘടനകളുടെ കുറ്റപ്പെടുത്തല്‍.മതപരിവര്‍ത്തന നിരോധനനിയമം പാസാക്കിയതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയുളള അക്രമങ്ങള്‍ വ്യാപകമായതെന്നും ഇത്തരത്തിലുളള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

അതേസമയം ഇവാഞ്ചലിക്ക് ഫെലോഷിപ്പ് ഓഫ് ഇന്ത്യ, നാഷണല്‍ സോളിഡാരിറ്റി ഫോറം, ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ എന്നിവരാണ് രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെയുളള അക്രമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.എന്നാല്‍ ഈ ആരോപണങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തളളിക്കളഞ്ഞിരുന്നു.

Content Highlights:  groups linked to union govt behind attacks against christians said peter machado
ക്രൈസ്തവര്‍ക്കെതിരെ അക്രമണം അഴിച്ചുവിടുന്നത് കേന്ദ്ര സര്‍ക്കാരുമായി ബന്ധമുളളവര്‍; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ക്രിസ്ത്യന്‍ സംഘടനകള്‍

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.