പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കു തിരക്കിലാണ് ഇന്‍സറ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഗ്രൂപ്പ് ചാറ്റുകളി. കോളുകള്‍ ഷെഡ്യൂള്‍ ചെയ്ത് വയ്ക്കാനുള്ള ഫീച്ചറാണ് പുതുതായി വാട്‌സ്ആപ്പ് അവതരിപ്പിക്കുത്.
ഗ്രൂപ്പ് കോളിനെ കുറിച്ച് ഗ്രൂപ്പിലെ അംഗങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കും. ഗ്രൂപ്പ് ചാറ്റില്‍ തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ശ്രമം. ഷെഡ്യൂള്‍ കോള്‍ എന്ന ഫീച്ചര്‍ ടാപ്പ് ചെയ്ത് ഉപയോക്താാവിന് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധമാണ് ഫീച്ചര്‍ ക്രമീകരിക്കുക.
കൂടാതെ ഗ്രൂപ്പ് കോളിന് മുന്‍പ് എന്താവശ്യത്തിനാണ് കോള്‍, ഏത് ദിവസമാണ് കോള്‍ തുടങ്ങിയ കാര്യങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയും. കൂടാതെ വീഡിയോ കോളാണോ വോയ്സ് കോളാണോ തുടങ്ങിയ കാര്യങ്ങളും മറ്റു ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കാന്‍ സാധിക്കും. കോളിന് പതിനഞ്ച് മിനിറ്റ് മുന്‍പ് ഇതില്‍ പങ്കെടുക്കുന്ന അംഗങ്ങളെ അറിയിക്കുന്നവിധമാണ് ക്രമീകരണം. നിലിവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്.
Comments are closed for this post.