ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വിവാഹച്ചടങ്ങിനിടെ വധുവും വരനും തമ്മില്‍ തര്‍ക്കം. സംഭവത്തിനിടെ വിഷം കഴിച്ച് വരന്‍ മരിച്ചു. ഇതറിഞ്ഞ് വിഷം കഴിച്ച വധു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.
ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. ക്ഷേത്രത്തില്‍ വച്ച് വിവാഹച്ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വധുവും വരനും തമ്മില്‍ വഴക്കുണ്ടായത്. പിന്നാലെ വിഷം കഴിച്ച വരന്‍ തന്നെയാണ് ഇക്കാര്യം വധുവിനെ അറിയിച്ചത്. ഉടന്‍ വധുവും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വരനെ രക്ഷിക്കാനായില്ല.
ഇരുവരും പ്രണയത്തിലായിരുന്നു. തന്നെ ഉടനെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി യുവാവിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നാണ് വരന്റെ കുടുംബം പറയുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന യുവാവിന്റെ ആവശ്യം യുവതി അംഗീകരിച്ചിരുന്നില്ല. പിന്നീട് യുവതി പൊലിസില്‍ പരാതി നല്‍കിയിരുന്നതായും വരന്റെ വീട്ടുകാര്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
groom-dies-bride-serious-after-consuming-poison-at-wedding
Comments are closed for this post.