തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. പ്രതിയെ കസ്റ്റഡിയില്‍ വച്ച് തന്നെ ഉടന്‍ വിചാരണ നടത്താന്‍ നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി നല്‍കിയിരുന്നു. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും വിചാരണയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ളതിനാല്‍ ഗ്രീഷ്മയെ ജാമ്യത്തില്‍ വിട്ടാല്‍ അപകടമാണെന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് വീട്ടില്‍ ഗ്രീഷ്മ, ഷാരോണിന് കഷായത്തില്‍ വിഷം നല്‍കുന്നത്. ശാരീരിക അസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25ന് മരിച്ചു. മരണമൊഴിയില്‍ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലിസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
Comments are closed for this post.