2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗ്രാമര്‍ തെറ്റുമെന്ന് പേടിയുണ്ടോ? ഇനി ഗൂഗിള്‍ തിരുത്തും; പുതിയ ഫീച്ചറിനെ പറ്റി അറിയാം

നമ്മളില്‍ പലരേയും ബാധിച്ചിരിക്കുന്ന വലിയ ഭയമാണ് വാക്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ അതില്‍ വ്യാകരണ പിഴവുകള്‍ സംഭവിക്കുമോ? എന്നത്. പ്രധാനമായും ഇംഗ്ലീഷ് ഭാഷയില്‍ സെന്റന്‍സുകള്‍ തയ്യാറാക്കുമ്പോഴായിരിക്കും ഭൂരിഭാഗം ആളുകള്‍ക്കും ഗ്രാമറിനെ സംബന്ധിച്ചുളള സംശയങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇനി മുതല്‍ ഗ്രാമര്‍ മിസ്‌റ്റേക്കുകള്‍ കൂടാതെ സെന്റന്‍സുകള്‍ തയ്യാറാക്കാനും, കൃത്യമായി സെര്‍ച്ചിങുകള്‍ നടത്താനും ഗൂഗിള്‍ നമ്മെ സഹായിക്കും. ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന ‘ഗ്രാമര്‍ ചെക്കിങ് ടൂള്‍’ എന്ന സങ്കേതം വഴിയാണ് ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് വ്യാകരണത്തെ പേടിക്കാതെ വാക്യങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കുന്നത്.

ഗൂഗിള്‍ സെര്‍ച്ച് ഹെല്‍പ്പ് സപ്പോര്‍ട്ട് പേജ് പറയുന്നത് അനുസരിച്ച്, വ്യാകരണ പിശകുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ നിങ്ങള്‍ക്ക് ഇനിമുതല്‍ ഗൂഗിള്‍ സെര്‍ച്ചിന്റെ സഹായം സ്വീകരിക്കാം. നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് ഈ സേവനം ലഭ്യമാവുക. വൈകാതെ തന്നെ മറ്റ് ഭാഷകള്‍ക്കുള്ള പിന്തുണയും എത്തിയേക്കും.എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വ്യാകരണ പിഴവുകള്‍ കണ്ടെത്താന്‍ ഗൂഗിളിന് സാധിക്കുന്നത്.

വ്യാകരണ പരിശോധനാ പ്രോംപ്റ്റ് ഉപയോഗിച്ച് നിങ്ങള്‍ വ്യാകരണപരമായി തെറ്റായ ഒരു പ്രസ്താവനയോ മറ്റോ സെര്‍ച് ബോക്‌സില്‍ നല്‍കിയാല്‍, അതിന്റെ തിരുത്തിയ പതിപ്പ് ഗൂഗിള്‍ സെര്‍ച് റിസല്‍ട്ടില്‍ പങ്കുവെക്കും. ഇനി അതില്‍ തെറ്റുകളൊന്നുമില്ലെങ്കില്‍ അടുത്തായി ഒരു പച്ച ചെക്ക്മാര്‍ക്ക് ദൃശ്യമാകും.ഏതെങ്കിലും സെന്റന്‍സുകളുടെ വ്യാകരണം പരിശോധിക്കണമെങ്കില്‍ അത് കോപ്പി പേസ്റ്റ് ചെയ്ത് സെര്‍ച്ച് ബാറില്‍ കൊണ്ട് വെക്കുകയോ, അല്ലെങ്കില്‍ സെര്‍ച്ച് ബാറില്‍ ആ സെന്റന്‍സ് സെര്‍ച്ച് ചെയ്യുകയോ ചെയ്യേണ്ടതാണ്. എന്നിട്ട് സെന്റന്‍സിന്റെ കൂടെ ‘ഗ്രാമര്‍ ചെക്ക്’എന്ന് കൂടി നല്‍കിയാല്‍ സെര്‍ച്ച് റിസള്‍ട്ടായി കൃത്യമായ സെന്റന്‍സ് ഗൂഗിള്‍ പ്രദര്‍ശിപ്പിക്കും.

Content Highlights:grammar checking feature in google


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.