2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡിഗ്രിക്കാര്‍ക്ക് കേരള ഹൗസിങ് ബോര്‍ഡില്‍ അസിസ്റ്റന്റാവാം; 48,000 രൂപ വരെ ശമ്പളം നേടാന്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

ഡിഗ്രിക്കാര്‍ക്ക് കേരള ഹൗസിങ് ബോര്‍ഡില്‍ അസിസ്റ്റന്റാവാം; 48,000 രൂപ വരെ ശമ്പളം നേടാന്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്‍ക്കാരിന് കീഴില്‍ സ്ഥിര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കായി കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിലേക്ക് കേരള പി.എസ്.സി മുഖാന്തിരമാണ് നിയമനം. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കി നവംബര്‍ 29 വരെ പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

തസ്തിക & കാറ്റഗറി നമ്പര്‍
കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡിന് കീഴില്‍ അസിസ്റ്റന്റ് ഗ്രേഡ്-2. കാറ്റഗറി: 435/2023

   

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സര്‍വ്വകലാശാലക്ക് കീഴില്‍ ബി.എ/ ബി.എസ്.സി/ ബി.കോം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അംഗീകൃത സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് മൂന്ന് മാസത്തെ കമ്പ്യൂട്ടര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

പ്രായപരിധി
18 മുതല്‍ 36 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. (02-01-1987 നും 01-01-2005 നും ഇടയില്‍ ജനിച്ചവരായിരിക്കണം)

ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കും.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22,200 രൂപ മുതല്‍ 48,000 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയിരിക്കണം.

അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://thulasi.psc.kerala.gov.in/ സന്ദര്‍ശിക്കുക.

ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി https://drive.google.com/uc?export=download&id=1eQMlFfgjFQcnvn7Kt0T6u0J2fzmWljE- സന്ദര്‍ശിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.