തിരുവനന്തപുരം: പൊലിസ് അതിക്രമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. അടുത്തകാലത്തായി ആഭ്യന്തരവകുപ്പിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട് പൊലിസ്. ഇരകള്‍ക്കു നീതി നിഷേധിക്കപ്പെട്ടു. ക്രൂരമായ അതിക്രമങ്ങള്‍ക്കാണിരയായത്. ഒടുവില്‍ ഇതിനെല്ലാം കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കുന്നത്. ലോക്കപ്പ് അതിക്രമം ഉണ്ടായാല്‍ പിരിച്ചുവിടല്‍ ഉള്‍പ്പടെ കടുത്ത നടപടിയുണ്ടാകുമെന്ന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്കപ്പുകളില്‍ മനുഷ്യാവകാശ ധ്വംസനം ഉണ്ടാവില്ല എന്നുറപ്പാക്കും എന്നും റിപ്പോര്‍ട്ടിലുണ്ട്.
ദേവസ്വം ബോര്‍ഡുകളില്‍ വരുമാന കമ്മി സര്‍ക്കാര്‍ നികത്തും. മുന്നാക്ക സംവരണം നടപ്പാക്കുന്ന കാര്യത്തില്‍ മുന്നോട്ടു തന്നെ പോകും. സംവരണ നയം ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടിലുണ്ട്
അണ്‍എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ നിയമ നിര്‍മാണം നടത്തും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടും. സേവന – വേതന വ്യവസ്ഥകള്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ ഇടപെടും. ജപ്തി ഉള്‍പ്പടെയുള്ള നടപടികളില്‍ വീടുകളില്‍ നിന്ന് ഇറക്കി വിടുന്നതിന് എതിരെ നിയമ നിര്‍മാണം കൊണ്ടുവരും. ബദല്‍ സംവിധാനങ്ങള്‍ ഇല്ലാതെ ആരെയും ഇറക്കി വിടരുത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments are closed for this post.