2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സവാള വില വര്‍ധന: ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ കേന്ദ്ര തീരുമാനം

ന്യൂഡല്‍ഹി: സവാളയുടെ വില വര്‍ധന കുതിക്കുമ്പോള്‍ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഉള്ളി വില പത്ത് ദിവസമായി ഉയരുന്ന പശ്ചാത്തലത്തിലാണ് വൈകിയാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.
കരുതല്‍ ശേഖരത്തില്‍നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയമാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടിയും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.13 ശതമാനം വര്‍ധനയാണ് സവാളയുടെ വിലയില്‍ ഉണ്ടായിട്ടുള്ളത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.