2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ല, കാരണം…

 

പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ച് നൂറും കടന്ന് മുന്നോട്ടു കുതിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയിനത്തിലാണ് ഇതില്‍ വലിയൊരു ഭാഗവും പോകുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ച് വില കൂടുകയാണ് ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ വാദം. എങ്കില്‍ നികുതിയില്‍ ഇളവ് അനുവദിച്ചുകൂടേയെന്ന ചോദ്യമാണ് സര്‍ക്കാരിനു നേരെ ഉയരുന്നത്.

എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ കേന്ദ്ര ഓയില്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രണ്ടാം കൊവിഡ് വരവോടെ സര്‍ക്കാരിന്റെ ചെലവ് വര്‍ധിച്ചുവെന്നും വാക്‌സിനേഷനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി കൂടുതല്‍ പണം വിനിയോഗിച്ചുവെന്നും ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് പറഞ്ഞിരുന്നു. ചില സംസ്ഥാനങ്ങള്‍ കൂടിയ മൂല്യവര്‍ധിത നികുതി (വാറ്റ്) ചേര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഇക്കാര്യം കേന്ദ്രത്തിന് മാത്രം തീരുമാനമെടുക്കാനാവില്ലെന്നും സംസ്ഥാനങ്ങളും കേന്ദ്രവും ഒന്നിച്ചിരുന്ന് തീരുമാനിക്കേണ്ടതാണെന്നുമാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദം. പെട്രോള്‍ ജി.എസ്.ടിക്ക് കീഴിലാക്കണമെന്ന ആവശ്യം ഉയരുമ്പോഴും ഇതേ വാദമാണ് സംസ്ഥാനങ്ങളും കേന്ദ്രവും പരസ്പരം ഉന്നയിക്കുന്നത്.

കേന്ദ്രം ഉയര്‍ന്ന തീരുവ ഈടാക്കുകയാണെന്നും അതാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണമെന്നുമാണ് സംസ്ഥാനങ്ങളുടെ വിമര്‍ശനം. 

എന്തായാലും പെട്രോളിന്റെയും ഡീസലിന്റെയും വില പൊള്ളുന്നതു തന്നെയാണെന്ന് കേന്ദ്രവും സംസ്ഥാനങ്ങളും സമ്മതിക്കുന്നുണ്ട്. പക്ഷേ, അത് പൊതുജനങ്ങള്‍ സഹിക്കണമെന്ന് മാത്രം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.