2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗൂഗിള്‍ ക്രോം ഉപഭോക്താക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്; പെട്ടെന്ന് അപ്‌ഡേറ്റ് ചെയ്യണം

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം ഡെസ്‌ക്ക്‌ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയുപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിച്ചില്ലെങ്കില്‍ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ കമ്പ്യൂട്ടര്‍ ഏജന്‍സി കണ്ടെത്തിയ പിഴവുകള്‍ ഒഴിവാക്കാനായി ക്രോമിന്റെ ഡെസ്‌ക്ക്‌ടോപ്പ് പതിപ്പിന്റെ 117.0.5938.132ന് മുമ്പുള്ള പതിപ്പുകള്‍ ഒഴിവാക്കി എത്രയും പെട്ടെന്ന് പുതിയ പതിപ്പുകള്‍ ഉപയോഗിക്കേണ്ടതുണ്ട്.

ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യേണ്ട രീതി

1, ക്രോം വിന്‍ഡോ തുറക്കുക
2, മുകളില്‍ വലത് വശത്തുള്ള മൂന്ന് ഡോട്ടില്‍ ക്ലിക്ക് ചെയ്യുക
3, എബൗട്ട് ഗൂഗിള്‍ ക്രോം എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
4, അപ്‌ഡേറ്റ് ചെയ്യാനുണ്ടെങ്കില്‍ അപ്‌ഡേറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക
5, ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക

   

Content Highlights:govt issues warning for google chrome users about multiple vulnerabilities


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.