പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ തടഞ്ഞ് ഗവര്‍ണര്‍, വീണ്ടും മുറുകി പോര്
TAGS
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ തടഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരേ സിന്‍ഡിക്കേറ്റ്. കെ.ടി.യുവില്‍ ഗവര്‍ണറും വിസിയും ഒരുവശത്തും സര്‍ക്കാറും സിന്‍ഡിക്കേറ്റും മറുവശത്തുമായുള്ള പോര് മുറുകുകയാണ്. വിസിയുടെ എതിര്‍പ്പോടെ കൈക്കൊണ്ട തീരുമാനങ്ങള്‍ ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവന്‍ പറയുന്നത്.
വിസിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ വെച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തത്. അതേ സമയം നടപടി വിശദീകരണം തേടാതെയാണെന്നാണ് സിന്‍ഡിക്കേറ്റ് പറയുന്നത്.
വി.സി സിസ തോമസിനെ നിയന്ത്രിക്കാന്‍ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിന്‍ഡിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തത്. വി.സിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാന്‍ മറ്റൊരു സമിതി, ഗവര്‍ണര്‍ക്ക് വിസി അയക്കുന്ന കത്തുകള്‍ സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് ചെയ്യണം എന്നീ തീരുമാനങ്ങളാണ് തടഞ്ഞത്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.