2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി; കണ്ണൂര്‍ വി.സി നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി; കണ്ണൂര്‍ വി.സി നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ് കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ശരിവെച്ചതെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുനര്‍ നിയമന ആവശ്യം വന്നപ്പോള്‍, തന്നെ ചട്ട വിരുദ്ധം ആണെന്ന് താന്‍ പറഞ്ഞിരുന്നു. എജിയുടെ ഉപദേശം ഉണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. എല്ലാ സമ്മര്‍ദ്ദവും ഉണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി തന്നെ നേരില്‍വന്നു കണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കരുവാക്കിയതാണ്. മുഖ്യമന്ത്രി അധികാരത്തില്‍ തുടരണോ എന്നത് ഒരു ധാര്‍മിക പ്രശ്‌നമാണ്. താന്‍ ആരുടെയും രാജി ആവശ്യപ്പെടുന്നില്ല. രാജി വെക്കണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. കര്‍മ്മ അങ്ങനെയാണ്, അത് നിങ്ങളെ വേട്ടയാടും. താന്‍ ആരുടെയും റബര്‍ സ്റ്റാമ്പ് അല്ലെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.