2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഐഎഎസ്‌ തലപ്പത്ത് അഴിച്ചുപണി; മുഹമ്മദ് ഹനീഷ് വീണ്ടും വ്യവസായ വകുപ്പിലേക്ക്

ഐഎഎസ്‌ തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: ഐഎഎസ്‌ തലപ്പത്ത് വീണ്ടും അഴിച്ചുപണി. മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കൊപ്പം വ്യവസായ വകുപ്പിന്റെ അധിക ചുമതല കൂടിയാണ് മുഹമ്മദ് ഹനീഷിന് നല്‍കിയത്. ഇതിന് പുറമേ മൈനിംഗ് ആന്റ് ജിയോളജി, പ്ലാന്റേഷന്‍ ചുമതല കൂടി ഹനീഷിനായിരിക്കും.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആദ്യം റവന്യൂ വകുപ്പിലേക്ക് മാറ്റിയ ഹനീഷിനെ അതിവേഗം തന്നെ ആരോഗ്യവകുപ്പിലേക്കും മാറ്റിയിരുന്നു.

എം.ജി.രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതലയും നല്‍കി. അതുപോലെ വി. വിഗ്‌നേശ്വരി കോട്ടയം കളക്ടര്‍ ആയി ചുമതയേല്‍ക്കും. സ്‌നേഹില്‍ കുമാറിന് കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയും ശിഖ സുരേന്ദ്രന്‍ കെറ്റിഡിസി മാനേജിംഗ് ഡയറക്ടറായും ചുമതലയേല്‍ക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.