തിരുവനന്തപുരം: ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായി പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളില്‍ നിന്ന് നൂറുദിന പരിപാടികള്‍ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ പുരോഗതി ഓരോ ഘട്ടത്തിലും ജനങ്ങള്‍ അറിയണം. ഇത് കഴിഞ്ഞ സര്‍ക്കാര്‍ വിട്ടുവീഴ്ച കൂടാതെ തുടര്‍ന്ന സമീപനമാണ്. അതേ രീതി ഈ സര്‍ക്കാരും അവലംബിക്കും എന്ന ഉറപ്പിന്റെ ഭാഗം കൂടിയായി ഒരു കര്‍മ്മ പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന 100 ദിനപരിപാടിയും പ്രഖ്യാപിച്ചു.
20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രധാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ തലത്തില്‍ 1000 ല്‍ 5 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കും.
വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കുന്നത്. വ്യവസായ വകുപ്പ് 10,000, സഹകരണം 10,000, കുടുംബശ്രീ 2,000, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 2,000, വനിതാവികസന കോര്‍പ്പറേഷന്‍ 2,500, പിന്നോക്കവികസന കോര്‍പ്പറേഷന്‍ 2,500, പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ 2,500, ഐ.ടി. മേഖല 1000, തദ്ദേശ സ്വയംഭരണ വകുപ്പ് 7,000 (യുവ വനിതാ സംരംഭകത്വ പരിപാടി 5000, സൂക്ഷ്മ സംരംഭങ്ങള്‍ 2000), ആരോഗ്യവകുപ്പ് 4142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ് 350 (പരോക്ഷമായി), ഗതാഗത വകുപ്പ് 7500, റവന്യൂ വകുപ്പില്‍ വില്ലേജുകളുടെ റീസര്‍വ്വേയുടെ ഭാഗമായി 26,000 സര്‍വ്വേയര്‍, ചെയിന്‍മാന്‍ എന്നിവരുടെ തൊഴിലവസരങ്ങള്‍ അടങ്ങിയിട്ടുണ്ട്.
പ്രധാന പ്രഖ്യാപനങ്ങള്‍
20 ലക്ഷം അഭ്യസ്ത വിദ്യര്‍ക്ക് കെ ഡിസ്‌ക് വഴി തൊഴില്‍ ഉറപ്പാക്കും.
77350 തൊഴില്‍ അവസരം വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നൂറു ദിനം കൊണ്ട് സൃഷ്ടിക്കും
945 കോടി 35 ലക്ഷം രൂപയുടെ ഒമ്പത് റോഡ് പദ്ധതികള്‍ നൂറു ദിനം കൊണ്ട് നടപ്പാക്കും
2000 പട്ടയങ്ങള്‍ നൂറു ദിനം കൊണ്ട് വിതരണം ചെയ്യും
ലൈഫ് മിഷന്‍ വഴി 10000 വീടുകള്‍ കൂടി പൂര്‍ത്തിയാക്കും
200 കോടിയുടെ ധന സഹായം കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് നല്‍കും
90 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉത്ഘാടനം ചെയ്യും
സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കും
100 കോടിയുടെ വായ്പ പദ്ധതി മടങ്ങി വന്ന പ്രവാസികള്‍ക്ക് നല്‍കും
ചെല്ലാനത്തെ കടലാക്രമണം തടയാന്‍ നൂതന സാങ്കേതിക വിദ്യ
Comments are closed for this post.