തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിക്കാനുള്ള തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്. വിഷയത്തില്‍ സര്‍ക്കാരിന്റെ ലക്ഷ്യം രാഷ്്ട്രീയ ലാഭം മാത്രമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സര്‍ക്കാര്‍ സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുതന്നെ അട്ടിമറിച്ചു. ഇതിലൂടെ മുസ്ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ് ചെയ്തത്. ഇതിനേക്കാള്‍ ഉചിതം പ്രത്യേക സ്‌കീമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെല്ലാം ഈ ആനുകൂല്യം ലഭ്യമാകുമ്പോഴാണ് കേരളത്തില്‍ ഇല്ലാതാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍പോകാമായിരുന്നു അത് ചെയ്തില്ല, സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ്. ഹൈക്കോടതി വിധിയനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം പുന:ക്രമീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവിലെ 80:20 ഹൈക്കോടതി അനുപാതം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തിരിക്കുന്നത്.
Comments are closed for this post.