തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തില്‍ വികസനമെത്തുന്നില്ലെന്ന ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പരാതി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്താനാപുരം മണ്ഡലത്തിന് സര്‍ക്കാര്‍ പണം നല്‍കിയിട്ടുണ്ട്. അതിന്റെ കണക്കുമുണ്ട്. വാര്‍ത്ത സൃഷ്ടിക്കുന്ന രീതിയിലല്ല കാര്യങ്ങള്‍ പറയേണ്ടതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്‍.ഡി.എഫ് നിയമസഭാ കക്ഷി യോഗത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തില്ല.
മുന്നണിയ്ക്കകത്ത് പ്രശ്‌നങ്ങളുണ്ടാകും. അത് ഉന്നയിക്കേണ്ട രീതിയുണ്ട്. അത് പാലിക്കണം. സര്‍ക്കാര്‍ പദ്ധതികളും പണവും അനുവദിക്കാതെയാണോ പത്തനാപുരത്ത് വികസനം നടന്നതെന്നും അദ്ദേഹം ചോദിച്ചു. പത്താനപുരം മണ്ഡലത്തില്‍ സര്‍ക്കാര്‍ അനുവദിച്ച പദ്ധതികളുടെ പട്ടികയും യോഗത്തില്‍ മുഖ്യമന്ത്രി വായിച്ചു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എല്‍ഡിഎഫ് നിയമസഭകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ക്കും സര്‍ക്കാരിനും എതിരെ ഗണേഷ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Comments are closed for this post.