അബുദാബി • സർക്കാർ ജീവനക്കാർക്ക് 9 വ്യവസ്ഥകൾ പാലിച്ചാൽ യുഎഇയിലെ ഏതു മേഖലയിലേക്കും ജോലി മാറാം. ഫെഡറൽ സർക്കാർ സ്ഥാപനത്തിൽനിന്ന് മറ്റൊരു സർക്കാർ സ്ഥാപനത്തിലേക്കോ സ്വകാര്യമേഖലയിലേക്കോ ജോലി മാറാൻ അവകാശമുണ്ട്. മാനവശേഷി വകുപ്പിന്റെ വ്യവസ്ഥകൾക്കു വിധേയമായിട്ടാകണം മാറ്റം.ചെയ്തിരുന്ന ജോലിയിൽ മറ്റൊരാളെ നിയമിക്കുന്നതുവരെ തുടരണം. പെൻഷൻ, സാമൂഹിക സുരക്ഷാ നിയമം വ്യവസ്ഥകൾക്ക് അനുസൃതമായിട്ടാകണം മാറ്റം. മറ്റൊരു സർക്കാർ സ്ഥാപനത്തിലേക്കാണ് മാറ്റമെങ്കിൽ അവകാശങ്ങളും ആനുകൂല്യങ്ങളും ശേഷിച്ച വാർഷിക ലീവും പുതിയ സ്ഥാപനത്തിലേക്കു മാറ്റും. ജോലി മാറ്റത്തിനുള്ള ചെലവ് പുതിയ സ്ഥാപനം വഹിക്കണം. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് മാറ്റമെങ്കിൽ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ അംഗീകാരത്തിനു വിധേയമാകണം.
രോഗത്താൽ ബുദ്ധിമുട്ടുന്ന ജീവനക്കാരനെ മെഡിക്കൽ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയാസം കുറഞ്ഞ ജോലിയിലേക്ക് മാറ്റാം.
ഉയർന്ന തസ്തികയിലേക്കാണ് മാറ്റമെങ്കിൽ ആനുപാതിക ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങൾക്കും അർഹരായിരിക്കും. ഉയർന്ന തസ്തികയിലേക്കാണ് മാറ്റമെങ്കിൽ ആനുപാതിക ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങൾക്കും അർഹരായിരിക്കും. സർക്കാർ സ്ഥാപനത്തിലേക്കാണ് മാറ്റമെങ്കിൽ കുറഞ്ഞ പക്ഷം നിലവിലെ ഗ്രേഡ് അനുസരിച്ചുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകും.
മറ്റൊരു ഫെഡറൽ സ്ഥാപനത്തിലേക്കാണ് മാറ്റമെങ്കിൽ സാമ്പത്തിക വർഷാവസാനം വരെ നിലവിലെ ശമ്പളം തുടരണം.
Comments are closed for this post.