2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്‌ മാതൃകയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉടന്‍

ന്യൂഡല്‍ഹി: ആഗോള ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണ്‍,ഫ്‌ളിപ്കാര്‍ട്ട്‌ മാതൃകയില്‍ പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തുടങ്ങാന്‍ പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ വ്യാപാരം രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇതിനകം തന്നെ സമിതിയെ നിയോഗിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാണിജ്യമന്ത്രാലയമാണ് സമിതിക്ക് രൂപംനല്‍കിയിട്ടുള്ളത്. ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റള്‍ കൊമേഴ്‌സ്(ഒഎന്‍ഡിസി)യുടെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തനം. 11 അംഗങ്ങളാകും സമിതിയില്‍ ഉണ്ടാകുക. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ടേല്‍വാളടക്കം മൂന്നുപേരെ ഇതിനകം നിയമിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കമ്പനിയായ സ്‌നാപ് ഡീല്‍ ഒരു ഘട്ടത്തില്‍ വലിയ വളര്‍ച്ച നേടിയിരുന്നെങ്കിലും ഇപ്പോള്‍ ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും ഒപ്പം നില്‍ക്കാന്‍ മറ്റാരുമില്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തുടങ്ങുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ആദ്യ ഘട്ട പരിപാടികളാണ് നിലവില്‍ തുടങ്ങിയിരിക്കുന്നത്. പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇത്തരത്തിലുള്ള ഒരു തുറന്ന പ്ലാറ്റ്‌ഫോമിന്റെ സാധ്യത തേടുകയുള്ളൂ എന്നാണ് വിവരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.