തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളത്തിനുള്ള പണം നല്‍കാന്‍ എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ലെന്നും സ്ഥാപനം സ്വയം കണ്ടെത്തണമെന്നുമുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയെ അനുകൂലിച്ച് മന്ത്രി കെഎന്‍ ബാലഗോപാല്‍.
വകുപ്പ് മന്ത്രിയായ ആന്റണി രാജു പറഞ്ഞത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണെന്നും വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ടോള്‍ പ്ലാസയില്‍ പോലും കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി ബാധ്യതയുണ്ട്. ആ നിലക്ക് സര്‍ക്കാരിന്റെ നിലപാടാണ് ഗതാഗത മന്ത്രി പറഞ്ഞതെന്നും ധനമന്ത്രി ആവര്‍ത്തിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ കാലവും സര്‍ക്കാരിന് ശമ്പളം നല്‍കാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വരുമാനം സ്വയം കണ്ടെത്തണമെന്ന നിലപാടാണ് മന്ത്രി ആന്റണി രാജു മുന്നോട്ടുവച്ചത്.
Comments are closed for this post.