പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
ഗോവയിൽ ശിവസേനയുമായി സഖ്യം രൂപീകരിക്കാൻ കഴിയാതെ കോൺഗ്രസ്
TAGS
ഗോവയിൽ ശിവസേനയുമായോ എൻ.സി.പിയുമായോ സഖ്യം രൂപീകരിക്കാൻ തന്റെ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. ഇരു പാർട്ടികളുമായും സൗഹൃദം തുടരുമെന്നും തെരഞ്ഞെടുപ്പിന് ശേഷം ഒരുമിച്ച് പ്രവർത്തിക്കാനാവുമോ എന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിൽ കോൺഗ്രസ് നിരീക്ഷകനാണ് ചിദംബരം. കോൺഗ്രസുമായി സഖ്യം രൂപീകരിക്കാൻ തയ്യാറാവാത്ത തൃണമൂൽ കോൺഗ്രസിനെ അദ്ദേഹം വിമർശിച്ചു. സഖ്യം രൂപീകരിക്കുന്നതിന് പകരം കോൺഗ്രസം നേതാക്കളെ കടന്നാക്രമിക്കാനാണ് തൃണമൂൽ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്ഥാനാർഥികളുമായി കൂടിയാലോചിച്ച ശേഷം തെരഞ്ഞെടുപ്പിന് ശേഷമോ അതിന് മുമ്പോ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും അവരുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. 2017ൽ 17 സീറ്റുകൾ നേടിയ കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പി 13 സീറ്റുകൾ മാത്രമാണ് നേടിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ പ്രാദേശിക പാർട്ടികളുമായും ചില സ്വതന്ത്രൻമാരുമായും സഖ്യമുണ്ടാക്കി ബി.ജെ.പി സർക്കാർ രൂപീകരിക്കുകയായിരുന്നു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.