
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട്ട് കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ് ഉയര്‍ത്തിയ വിമതസ്വരം ഇതുവരെയും പരിഹരിക്കാനായില്ല. പെരിങ്ങോട്ടുശേരി പഞ്ചായത്ത് ഭരണസമിതിയില്‍ നിന്ന് എ.വി ഗോപിനാഥ് ഉള്‍പ്പടെയുള്ള 11 കോണ്‍ഗ്രസ് അംഗങ്ങളും രാജിക്ക് ഒരുങ്ങുന്നു. ഗോപിനാഥിന് പിന്തുണയുമായാണ് രാജി നീക്കം.
അന്തിമ തീരുമാനം കോണ്‍ഗ്രസ് അംഗങ്ങളുടെ വൈകിട്ടത്തെ യോഗത്തിനു ശേഷം അറിയിക്കും. 42 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് പെരിങ്ങോട്ടുശേരി.
ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് എം.പി ഇന്നലെ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. രമ്യാ ഹരിദാസ് എം.പിയും ഗോപിനാഥിനെ കാണാനെത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി തന്നെയും തനിക്കൊപ്പമുള്ള പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നുവെന്നാണ് ഗോപിനാഥിന്റെ പരാതി.