2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫെയ്‌സ്ബുക്ക്, ഇന്റല്‍, ക്വാല്‍കോം: ഇപ്പോഴിതാ ജിയോയില്‍ നിക്ഷേപവുമായി ഗൂഗിളും

 

മുംബൈ: ലോകത്തെ ടെക് ഭീമന്മാര്‍ ജിയോയില്‍ നിക്ഷേപിക്കുന്നത് തുടരുന്നു. ഫെയ്‌സ്ബുക്ക്, ഇന്റല്‍, ക്വാല്‍കോം കമ്പനികള്‍ക്കു പിന്നാലെ ഗൂഗിളും ജിയോയില്‍ നിക്ഷേപിക്കാനൊരുങ്ങുന്നു.

ജിയോയുടെ 7.8 ശതമാനം ഓഹരികളില്‍ 33,737 കോടി രൂപയാണ് ഗൂഗിള്‍ നിക്ഷേപിക്കുക. ജിയോയുടെ മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം നടന്ന ഇന്നലെണ് ജിയോ-ഗൂഗിള്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

അടുത്തകാലത്തായി നടത്തിയ ഇടപാടുകളിലൂടെ ജിയോയ്ക്ക് ആറ് കമ്പനികളില്‍നിന്നുള്ള സാങ്കേതികവിദ്യയും സാമ്പത്തിക നിക്ഷേപകരെയും മൂന്ന് പരമാധികാര ഫണ്ടുകളും ലഭിച്ചു. ഇതോടെ മൊത്തം നിക്ഷേപകരുടെ എണ്ണം 14 ആയി. ഇത്രയും കമ്പനികളുമായി നടത്തിയ നിക്ഷേപത്തിലൂടെ മൊത്തം 1,52,056 കോടി രൂപ ജിയോ സമാഹരിച്ചു.

ഇവയ്ക്ക് പുറമെ സില്‍വര്‍ ലേക്ക് പാര്‍ട്ണര്‍മാര്‍, വിസ്ത ഇക്വിറ്റി, ജനറല്‍ അറ്റ്‌ലാന്റിക്, കെ.കെ.ആര്‍, മുബഡാല, എ.ഐ.ഡി.എ, ടി.പി.ജി, എല്‍ കാറ്റര്‍ട്ടണ്‍, പി.ഐ.എഫ്, ഇന്റല്‍ എന്നീ കമ്പനികളും ഇക്കഴിഞ്ഞ മാസങ്ങള്‍ക്കിടയില്‍ ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു. ഇതില്‍ സില്‍വര്‍ ലേക്ക് രണ്ടു തവണയാണ് ജിയോ ഓഹരികള്‍ വാങ്ങിയത്. രണ്ടു നിക്ഷേപങ്ങളിലൂടെ സില്‍വര്‍ ലേക്കിന്റെ ജിയോയിലുള്ള മൊത്തം ഓഹരി 2.08 ശതമാണ്.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.