2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫോണിനേയും കംപ്യൂട്ടറിനെയും ബന്ധിപ്പിക്കാനൊരുങ്ങി ഗൂഗിള്‍

ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട് ഫോണുകളെ ടെക്‌സിറ്റിങ് ആവശ്യത്തിനായി കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന് ഗൂഗിള്‍ ആലോചിക്കുന്നു. എസ്.എം.എസ് അപ്ലിക്കേഷനായി ഒരു വെബ് ഇന്റര്‍ഫേസ് ഏര്‍പ്പെടുത്താനാണ് ഗൂഗിള്‍ ആലോചിക്കുന്നത്.

പുതിയ ആന്‍ഡ്രോയിഡ് മെസേജിങ് രീതിയാണ് ഇതാനായി ഉപയോഗിക്കുന്നത്. ഇതുവരെയായിട്ടും യു.ഐ (യൂസര്‍ ഇന്റര്‍ഫേഴ്‌സില്‍) മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ വലിയ കാര്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ടെക് വെബ്‌സൈറ്റ് ആന്‍ഡ്രോയിഡ് പൊലിസ് കഴിഞ്ഞ ഫെബ്രുവരി എട്ടിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മെസേജിങ് ഫീച്ചേഴ്‌സിന്റെ കോഡിന്റെ പേര് ഡിറ്റോയെന്നാണ്. എന്നാല്‍ ഔദ്യോഗികമായി പുറത്ത് വരുമ്പോള്‍ ഇതിന്റെ പേര് മെസേജസ് ഫോര്‍ വെബ് എന്നായി മാറും.

കംപ്യൂട്ടറിനെ ഫോണുമായി ബന്ധിപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താവിനോട് കംപ്യൂട്ടറിനെ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യും. ഇതിനുശേഷം അവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കും. ഇത് എസ്.എം.എസ്/ എം.എം.എസ്/ ആര്‍.സി.എസ് എന്നി ആശയവിനിമയങ്ങളിലൂടെ നെറ്റ്‌വര്‍ക്ക് കരിയറിലെ ഡിവൈസുകളെ ബന്ധിപ്പിക്കും.

ആര്‍.സി.എസ് മെസേജിങിനൊപ്പം തന്നെ പ്രവര്‍ത്തിക്കാന്‍ വളരെയധികം കഴിവുള്ള ചാറ്റ് സൗകര്യങ്ങളൊരുക്കാനും ആലേചിക്കുന്നുണ്ട്.

മൊബൈല്‍ ടെലിഫോണ്‍ കരിയറിനും ഫോണിനും കരിയറിനുമിടയിലെ പ്രോട്ടോക്കോളാണ് റിച്ച് കമ്യൂണിക്കേഷന്‍ സര്‍വിസ് അഥവാ ആര്‍.സി.എസ്. ഇതിലൂടെ എസ്.എം.എസ് സന്ദേശങ്ങളെ കൂടുതല്‍ സമ്പന്നമായ ടെക്സ്റ്റ് സന്ദേശമായി മാറ്റുകയാണ് ചെയ്യുക.

ആന്‍ഡ്രോയിഡ് മെസേജുകള്‍ ബേസിക് സെറ്റപ്പായ ഗൂഗിള്‍ അലോയിലൂടെയാണ് ഇത് ലഭിക്കുക.ഗൂഗിള്‍ ക്രോം, മോസില ഫയര്‍ഫോക്‌സ്, ഒപേറ ബ്രൗസര്‍ എന്നിവയില്‍ ലഭ്യമായ ആന്‍ഡ്രോയിഡ് ഐ.ഒ.എസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനു വേണ്ടി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ അപ്ലിക്കേഷനാണ് അലോ. 2016ലാണ് ഇത് പുറത്തിറക്കിയത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.