ഗൂഗിള്‍ മാപ്പ് കൃത്യതയില്ലാത്ത വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് തകര്‍ന്ന പാലത്തിലൂടെ വാഹനമോടിച്ച് നദിയില്‍ വീണ് മരിച്ച യുവാവിന്റെ കുടുംബം ഗൂഗിളിനെതിരെ നിയമനടപടിയുമായി മുന്നോട്ട്. തകര്‍ന്ന പാലം യാത്രക്ക് അനുയോജ്യമാണെന്ന് ഗൂഗിള്‍ മാപ്പ് അറിയിച്ചതാണ് യുവാവിന്റെ മരണത്തിന് കാരണമായത്.മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണക്കാരനായ ഫിലിപ്പ് പാക്‌സണ്‍ ആണ് തകര്‍ന്ന പാലത്തില്‍ നിന്ന് കാര്‍ നദിയിലേക്ക് വീണാണ് മുങ്ങിമരിച്ചത്.
ജോലി ചെയ്യുന്നതിനിടയിലാണ് ദാരുണാന്ത്യം. മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണത്തിനായി പരിചയമില്ലാത്ത ഭാഗത്തേക്ക് യാത്രചെയ്തതിനാലാണ് ഫിലിപ്പ് ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയത്. ഫിലിപ്പ് ഓടിച്ചിരുന്ന കാര്‍ മഞ്ഞ് മൂടിയിരുന്ന പാലത്തിലേക്ക് മാപ്പിലെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാണ് എത്തിയത്. പാലം തകര്‍ന്നിരിക്കുന്നത് മഞ്ഞ് വീണത് മൂലം വ്യക്തമല്ലായിരുന്നു. ഒന്‍പത് വര്‍ഷം മുന്‍പ് തകര്‍ന്ന പാലത്തിലേക്കാണ് മാപ്പിലെ ദിശാ നിര്‍ദേശങ്ങള്‍ യുവാവിനെ എത്തിച്ചത്.
പ്രദേശത്തെ പാലങ്ങളുടെ ചുമതലയുണ്ടായിരുന്ന അധികൃതര്‍ പാലം തകര്‍ന്ന വിവരം മാപ്പില്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. എന്നാല്‍ ആപ്പില്‍ മാറ്റം നിലവില്‍ വന്നിരുന്നില്ല.
Content Highlights:google sued after us man drives car off collapsed bridge following map directions
Comments are closed for this post.