ദല്‍ഹി: സൈബര്‍ ലോകത്ത് ഉപഭോക്താക്കള്‍ ഉല്‍പാദിപ്പിക്കുന്ന ഡാറ്റക്ക് പൊന്നും വിലയാണ് മൂല്യം. അതിനാല്‍ തന്നെ വ്യക്തികളില്‍ നിന്നും അവരുടെ സ്വകാര്യ ഡാറ്റകളെ ചോര്‍ത്തിയെടുക്കാനായി നിരവധി വൈറസുകളും, മാല്‍വെയറുകളുമൊക്കെ ഇന്റര്‍നെറ്റിന്റെ ലോകത്ത് സജീവമാണ്. ഏറ്റവും അധികം ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണുകള്‍ വഴിയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്ന വിവിധ ആപ്പുകള്‍ വഴി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ഇത്തരത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ റെക്കോര്‍ഡര്‍ എന്ന ആപ്പിനെ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരിന്നു. 50,000ത്തിലധികം വിവിധ ഉപകരണങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഈ ആപ്പ് ഫോണില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യാനായി ഉപയോഗിക്കുന്ന ഈ ആപ്പ് 2019 സെപ്റ്റംബറിലാണ് ആദ്യമായി ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത്.
അപ്പോള്‍ ഈ ആപ്പില്‍ മാല്‍വെയറുകളൊന്നുമില്ലായിരുന്നു എന്നാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ എസൈറ്റ് അഭിപ്രായപ്പെടുന്നത്. പിന്നീട് ആപ്പിന്റെ പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ഉപഭോക്താക്കളുടേയും, കൂടാതെ 2022 ആഗസ്റ്റ് മാസത്തിന് ശേഷം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉപഭോക്താക്കളുടേയും ഡാറ്റകളാണ് ഹാക്കര്‍മാരുടെ കൈവശം എത്തിപ്പെട്ടിരിക്കുന്നത്.ഫോണിലെ ഓഡിയോ, വീഡിയോ, വെബ് പേജുകള്‍ മുതലായ വിവരങ്ങള്‍ എക്‌സ്ട്രാറ്റ് ചെയ്യാനും അവ അപ്‌ലോഡ് ചെയ്യാനും ആപ്പിന് ശേഷിയുണ്ട്.
Comments are closed for this post.